I have stopped blogging a long time back and this is just an incident that i wanted to narrate in my blog because of repeated request from my friend :Rishal
since im blogging in Malayalam for the first time kindly excuse my spelling mistake.Malayalam type cheyyan van padaa
ഈ കഥയുടെ പേരാണ് "Temperature controlled room automation"
ഇതിപ്പോ എന്താ സാധനം എന്ന് വിചാരിക്കുനവരോട് : this was the mini project that me mootappa and 2 other friends did in S5.
S5 തുടങ്ങിയപ്പോൾ ഞങ്ങളുടെ മിനി പ്രൊജക്റ്റ് "walkie talkie" ആയിരുന്നു .എന്നാൽ ഒരു walkie talkie ഉണ്ടാക്കാൻ ഞങ്ങൾ പഠിച്ച electronics പോര എന്ന് ഞങ്ങൾ മനസിലാക്കിയത് പരിക്ഷയുടെ ഏതാണ്ട് 4 ദിവസം മുന്നേ ആണ് .
ഇനീ ഉള്ള 4 ദിവസം കൊണ്ട് എന്ത് mini project ഉണ്ടാക്കും എന്ന് കരുതി അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുമ്പോൾ ആണ് ദൈവത്തെ പോലെ ജോണ്‍ എബ്രഹാം എന്നൊരാൾ ഞങ്ങളുടെ മുന്നില് പ്രത്യക്ഷ പെട്ടത്.പുള്ളിടെ കയ്യിൽ walkie talkie ഉണ്ടാക്കാൻ ഉള്ള ഐറ്റംസ് ഉണ്ട് എന്നറിഞ്ഞ ഞങ്ങൾ 4 പേരും അദ്ദേഹത്തെ കാണാൻ പുറപെട്ടു.മുന്നിൽ ചെന്ന് സങ്കടം അറിയിച്ചു.ദകിഷ്ണ വെക്കാൻ പറഞ്ഞു.ഊര് തെണ്ടികളുടെ കീശയിൽ ഉള്ള കാശു മൊത്തം കൊടുത്തു.
അപ്പോൾ ദൈവം പറഞ്ഞു :"walkie talkie ഉണ്ടാക്കാൻ പറ്റില്ല .അതിനുള്ള IC അമേരിക്കായിലെ ഉള്ളു ".
ദൈവം :" ഉണ്ട് .Temperature controlled room automation. നാളെ വന്നാൽ സാധനം കയ്യോടെ തരാം ."
ഞങ്ങൾ പറഞ്ഞു :" ഓക്കേ നാളെ ഫുൾ കാശുമായി വരാം"
രംഗം 2 :ദൈവത്തിന്റെ വീട് സമയം ഉച്ചക്ക് രണ്ടു മണി
ഞാനും മൂത്താപ്പയും കാശുമായി ദൈവത്തെ കാണുന്നു .ദൈവം പറഞ്ഞു കുറച്ചു താമസം ഉണ്ട് .വെയിറ്റ് ചെയ്യണം ,എന്നെ നിങ്ങള്ക്ക് വേണേൽ ഹെല്പ് ചെയ്യാം ,അങ്ങനെ ആണേൽ പെട്ടന്ന് സാധനം കൊണ്ട് പോകാം
ലാബിൽ ഒരു experiment പോലും നേരെ ചൊവ്വേ ചെയ്യാത്ത ഞങ്ങൾ അന്ന് ഫുൾ ഇരുന്നു soldier ചെയ്തു,ഒടുക്കം സാധനം കയ്യിൽ കിട്ടിയപ്പോൾ രാത്രി 2 മണി.കുറ്റാ കുറ്റ് ഇരുട്ടത്ത് ശ്രീകാര്യം ചാവടിമുക്ക് റോഡ് .റോഡിൽ ഒരു പട്ടി പോലും ഇല്ല.ആ ഇരുട്ടത്ത് Temperature controlled room automationum പിടിച്ചു കൊണ്ട് ഞങ്ങൾ ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു .ഞങ്ങൾ ഉറപ്പിച്ചു ഒന്നെകിൽ കള്ളന്മാര് ആണെന്ന് പറഞ്ഞു പോലീസു പിടിക്കും അല്ലേൽ വല്ല കള്ളന്മാരും ഇതു തട്ടി പറിച്ചോണ്ട് പോകും. കാരണവന്മാർ ചെയ്ത പുണ്യം കൊണ്ട് ഹോസ്റ്റലിൽ ഒരു വിധം എത്തി.
രംഗം 3 : പിറ്റേ ദിവസം ഹോസ്റ്റൽ
Electronics 5 sem പഠിചെങ്ങിലും ഒരു diode പോലും നേരെ കുത്താൻ അറിയാത്ത AC,amar,Bajo,ayyan,Saji,Dasan,Doni തുടങ്ങിയ ക്രീമുകൾ നമ്മുടെ "Temperature controlled room automation" ചുറ്റും ഒത്തു കൂടി .എന്താണ് ഈ സാധനം .ഇതു എങ്ങനെ ആണ് work ചെയുന്നെ.ഒന്ന് കാണിച്ചു തരാമോ.അങ്ങനെ 100 കൂട്ടം ചോദ്യങ്ങൾ.
ഇതിനിടയിൽ "Temperature controlled room automation" ne പറ്റി രണ്ടു വാക്ക്.റൂമിലെ temperature മാറുന്നത് അനുസരിച്ച് ഫാൻ,ac,heater എന്നിവ automatic ആയി ഓണ്‍/ഓഫ് ആക്കുന്ന അൽഫുത യന്ത്രം.നമ്മുടെ തവളെടെ ഭാഷയിൽ പറഞ്ഞാൽ "10th wonder of the world" (9th കൊഴുക്കട്ട ആണെന്ന് അവൻ നേരത്തെ വെളിപെടുത്തി ഇരുന്നു)
അങ്ങനെ 10th wonder എല്ലാർക്കും കാണിച്ചു കൊടുത്തു ഞങ്ങൾ മടുത്തു.ഒടുക്കം ഇതു എങ്ങനെ എങ്കിലും സേഫ് അയ ഒരിടത് എത്തിക്കണം.അല്ലേൽ dasan,bajo,saji തുടങ്ങിയ creamzz ഇതു ഉടനെ ഒരു വഴിക്ക് ആക്കി തരും.അങ്ങനെ ഈ സാധനം ഒരു വിധത്തിൽ ഞങ്ങൾ കോളേജിന്റെ മുന്നില് ഉള്ള ഞങ്ങളുടെ മറ്റൊരു പ്രൊജക്റ്റ് മേറ്റ് താമസിക്കുന്ന ഹോസ്റ്റലിൽ എത്തിച്ചു. creamzinte കയ്യിൽ നിന്നും സാധനം കേടു കൂടാതെ എതിച്ചല്ലോ എന്നോരുത്തു സുഗമായി കിടന്നു ഉറങ്ങി.നാളത്തെ ലാബ് പരിക്ഷക്ക് ഫുൾ output കിട്ടുമല്ലോ എന്ന് ഓർത്തു കൊണ്ട് .
രംഗം 4: ലാബ് എക്സാം
ഇതിലേക്ക് പോകുനതിനു മുൻപ് ലാബ് എക്സമിനെ പറ്റി രണ്ടു വാക്ക്.മൂത്താപ്പ ലാബ് എക്സാം ഹാള്ളിൽ വന്നാൽ question എടുക്കുനതിനെക്കാൾ മുൻപേ നേരത്തെ ലാബിൽ കയറിയ എന്റെ മുഖത്തേക്ക് ആണ് നോക്കുനത്.ഞാൻ ചിരിച്ചു കൊണ്ട് നിക്കു ആണേൽ ഔട്പുട്ട് കിട്ടി ഇല്ലേൽ ഈ എക്സമും പോയി.10ഇൽ 9 വട്ടവും ഞാൻ കരഞ്ഞു കൊണ്ട് externalinteyum internalinteyum കാലുകൾ മാറി മാറി പിടിക്കുനത് ആണ് അവൻ കാണുന്നത്.ഇതു കാണുമ്പോൾ അവൻ എന്തെന്നിലാത്ത ഒരു സമാധാനം ആണ്.കാരണം Supply അടിച്ചാൽ അവൻ ഒറ്റയ്ക്ക് ആയി പോകിലല്ലോ എന്ന് ഓർത്തു.
അങ്ങനെ മിക്കവാറും ലാബുകളിൽ ഞങ്ങൾ supply ആയി നടക്കുന്ന സമയത്ത് ആണ് mini project aya "temperature controlled room automation " ഒരു sure പാസ് ലാബ് ആയി ഞങ്ങളുടെ മുന്നിൽ എത്തുന്നത്.സാധനം നമ്മുടെ കയ്യിൽ അതും നമ്മുടെ സ്വന്തം ജോണ്‍ എബ്രഹാം ഉണ്ടാക്കി തന്നത്,പല തവണ ടെസ്റ്റ് ചെയ്തു നോക്കിയത്. Dasanum ,bjaoyum,amarum,Ac ഒക്കെ പല തവണ അവരുടെ electronics skillukal പരീക്ഷിട്ടും കേടാവാതെ ഇരുന്ന സാധനം.So ഇന്നത്തെ ലാബിനു ആദ്യമായി ഫുൾ ഔട്പുട്ട്.
അങ്ങനെ രംഗം 4 ലാബ് എക്സാം
സന്തോഷം കൊണ്ട് മതി മറന്നു ഞാൻ രാവിലെ തന്നെ ലാബ് എക്സമിനു പുറപ്പെട്ടു.എനിക്ക് 9 മണിക്കും ,മൂത്താപ്പക്ക് 11 മണിക്ക് ആണ് എക്സാം.
ലാബിലെ ചെന്നപ്പോൾ ഞങ്ങളുടെ പ്രൊജക്റ്റ് മേറ്റ് സാധനവുമായി നേരത്തെ തന്നെ എത്തി.സന്തോഷത്തോടെ ഞങ്ങൾ രണ്ടു പേരും കൂടെ "Temperature controlled room automation" ലാബിലെ സ്വിച്ച് ബോർഡിൽ കുത്തി.ഒരു അനക്കവും ഇല്ല.വീണ്ടും plug ഊരി മാറ്റി കൊടുത്തു.വീണ്ടും അനക്കം ഇല്ല.വേറെ switch boardil കൊടുത്തു നോക്കി.No രക്ഷ.എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.
ഇന്റെർണൽ വന്നു നോക്കി .ഈ സാധനം ഇതു വരെ വർക്ക് ചെയ്തിരുന്നു എന്ന് പറഞ്ഞപ്പോൾ "ആാ " എന്ന് പറഞ്ഞു അവരു പോയി.ഇതിനിടയിൽ എന്റെ പ്രൊജക്റ്റ് മേറ്റ് ന്റെ viva തുടങ്ങി.ചിരിക്കണോ കരയണോ എന്ന് ആലോചിച്ചു Temperature controlled room automation um പിടിച്ചു കൊണ്ട് ഞാൻ ഇരുന്നു.
രംഗം 5: മൂത്താപ്പയുടെ ലാബ് പ്രവേശനം
സമയം ഏതാണ്ട് 10:45 ആയപ്പോൾ പുറത്തു നിന്നും ഒരു ശബ്ദം "ശൂ,ശൂ" നോക്കുമ്പോൾ മൂത്താപ്പ വെളുക്കെ ചിരിച്ചു കൊണ്ട് അങ്ങ്യ ഭാഷയിൽ എന്തായി എന്ന് ചോദിക്കുന്നു.ഫുൾ ഔട്പുട്ട് ആണ് ഇങ്ങു കേറി പോരെ എന്ന് പറഞ്ഞെങ്കിലും എന്റെ മുഖം കണ്ടപ്പോൾ എന്തോ ഗുലുമാൽ ഉണ്ടെന്നു അവനു തോന്നി.
ലാബിൽ കേറി ഉടനെ എന്റെ അടുത്തേക്ക് ഓടി വന്നു
മൂത്താപ്പ :"എന്തായെടാ ഔട്പുട്ട് കാണിച്ചോ ?"
ഞാൻ: " എടാ ഈ പണ്ടാരം വർക്ക് ചെയുന്നില്ല ,ജോണ്‍ എബ്രഹാം നമ്മളെ പറ്റിച്ചു"
മൂത്താപ്പ നാടോടികാറ്റിലെ ശ്രീനിവാസൻ ഗഫൂര്ക്ക ചതിക്കില്ല എന്ന് പറയുന്ന പോലെ ജോണ്‍ എബ്രഹാം അങ്ങനെ ചെയില്ല എന്ന് പറഞ്ഞോണ്ട് ഇരുന്നു.ഇത്ര ഉറപ്പു പറയാൻ ജോണ്‍ എബ്രഹാം ആരാ നിന്റെ അളിയനോ എന്ന് ചോദിക്കണം എന്ന് തോന്നി എങ്കിലും അപ്പോഴാതെ മാനസിക നില കാരണം ചോദിയ്ക്കാൻ തോന്നി ഇല്ല.
ഒടുവിൽ എല്ലാ ലാബ് എക്സാമിലെം പോലെ ഇന്റെര്നലിന്റെ കാലു പിടിക്കാൻ തന്നെ തീരുമാനിച്ചു.ഇന്റെര്നലിനെ കണ്ടു കാര്യം പറഞ്ഞു.ആ മാടം പാവം ആയതു കൊണ്ട് പാസ്‌മാർക്ക് തരാം എന്ന് പറഞ്ഞു.അങ്ങനെ ഒരു വിതത്തിൽ സമാധാനം ആയി എന്ന് കരുതി ഇരിക്കുമ്പോ ആണ് മൂത്താപ്പ അവന്റെ അതി ഭീകരമായ ബുദ്ധി പുറത്തു എടുക്കുന്നത്
മൂത്താപ്പ :" എടാ എപ്പോ നമ്മുക്ക് പാസ് മാർക്ക് കിട്ടും എന്ന് ഉറപ്പാ,നമുക്ക് ഈ സാധനം ഒന്ന് അഴിച്ചു നോക്കാം .വല്ല ലൂസ് contactum ആണേൽ നമ്മൾ ഇതു ശരി ആക്കിയാൽ 80+ മാർക്ക് ഉറപ്പാ"
ഞാൻ: "അത് വേണോ ,നമുക്ക് ഒരു breadboard പോലും നേരെ ചെയ്യാൻ അറിയില്ല,അപ്പൊ ഇ ജോണ്‍ എബ്രഹാം ഉണ്ടാക്കി തന്ന ഈ സാധനം ആഴിച്ചാൽ വല്ല കുഴപ്പോം ഉണ്ടാവില്ലേ"
മൂത്താപ്പ:"ഒരു പ്രശ്നോം ഇല്ല,നമ്മുക്ക് എല്ലാരുടെം മുൻപിൽ നമ്മൾ ബുജികൾ ആണെന്ന് തെളിക്കുകേം ചെയ്യാം"
ഞാൻ: "വേണോ"
മൂത്താപ്പ: "വേണം"
രംഗം 6 :പരീക്ഷണം
അങ്ങനെ രണ്ടും കല്പിച്ചു ദൈവം ഉണ്ടാക്കി തന്ന Temperature controlled room automation ഞങ്ങൾ അഴിച്ചു നോക്കി .കുറേ ചുവപ്പ് മഞ്ഞ നീല കറുപ്പ് പച്ച വയറുകൾ ചിലന്തി വല പോലെ അങ്ങോട്ടും ഇങ്ങോട്ടും കിടക്കുന്നു.
ഇടക്ക് കുറേ IC, ഒരു ചെറിയ transformer പിന്നെ ഞങ്ങൾ ഇതു വരെ electronicsil പഠിച്ചിടില്ലാത്ത കുറേ ഐറ്റംസ്.
ഇതൊന്നും നമ്മളെ കൊണ്ട് ശരി ആവില്ല എന്ന് പറഞ്ഞു ഞാൻ മാറി നിന്നു.മൂത്താപ്പ കുറേ നേരം തിരിഞ്ഞും മറിഞ്ഞും കമഴ്ന്നും കിടന്നും ഒക്കെ നോക്കി.ഇവൻ ഇതു എന്താ കാണിക്കുന്നേ എന്ന് കരുതി ഞാൻ പാസ് മാർക്കിനെ പറ്റി ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോൾ യുറേക്കാ എന്ന് ഒരു വിളി.മൂത്താപ്പയെ വല്ല current അടിച്ചോ എന്ന് കരുതി ഞാൻ പേടിച്ചു തിരിഞ്ഞു നോക്കി.
മൂത്താപ്പ :"ഡാ നോക്കെടാ നോക്ക് "
ഞാൻ :"എന്ത് "
മൂത്താപ്പ :"നീ ശ്രദിച്ചു നോക്ക്,കണ്ടോ"
ഞാൻ: "എന്തോന്ന് ,എനിക്ക് ഒന്നും കാണാൻ വയ്യ,നീ കാര്യം പറ "
മൂത്താപ്പ "എടാ മണ്ടാ ദേ നോക്ക് ഒരു ചുവപ്പും കറുപ്പും വയർ ഇളകി കിടക്കുന്നു ,അത് കൊണ്ട ഇതു വർക്ക് ചെയ്യാതെ "
ഞാൻ നോക്കുമ്പോ സംഗതി സാരി ആണ് .മൂത്താപ്പ നീ സുലയ്മാൻ അല്ലെടാ ഹനുമാൻ ആണ് ഹനുമാൻ .
ഞങ്ങൾ വേഗം തന്നെ ഇന്റെര്നലിനെ ചെന്നു കണ്ടു.മാടം കുഴപ്പം ഞങ്ങൾ കണ്ടു പിടിച്ചു.കുറച്ചു സമയം കൂടി തരണം.ഞങ്ങൾ ഇതു വർക്ക് ചെയിപ്പിച്ചു കാണിച്ചു തരാം.അവർ OK പറഞ്ഞു.ഞങ്ങൾ മാനവ രാശിക്ക് ഗുണം കിട്ടുന്ന എന്തോ പുതിയ കണ്ടു പിടിത്തം നടത്തിയ മട്ടിൽ തിരികെ ചെന്നു ഇരുന്നു.
ഇനീ ഒറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി.ഈ വയർ എവിടെ നിന്നും ഇളകി പോയതാ.അത് അവിടെ തിരികെ connect ചെയ്യുക ,എക്സാമിനരെ വിളിച്ചു ഔട്പുട്ട് കാണിക്കുക 80+ മാർക്ക് വാങ്ങുക.
ഞങ്ങൾ Temperature controlled room automation മൊത്തം അരിച്ചു പെറുക്കി പരിശോധിച്ചു.ഒടുക്കം അതിനകത്തെ ഒരു ചെറിയ transformeril നിന്നാണ് സംഗതി ഇളകി പോയെ എന്ന് മനസിലായി.അപ്പോൾ അടുത്ത പ്രശനം ഇതിൽ ഇതു വയർ ആണ് ഇളകി പോയത് ,ചുവപ്പോ അതോ കറുപ്പോ .ഞങ്ങളുടെ electronics ബുദ്ധിയിൽ എത്ര നൊക്കീട്ടും ഏതാണ് ആ വയർ എന്ന് കണ്ടു പിടിക്കാൻ പറ്റി ഇല്ല.
ഒടുക്കം മൂത്താപ്പ അവന്റെ ബുദ്ധി വീണ്ടും പുറത്തെടുത്തു
മൂത്താപ്പ : "ഡാ ഒറ്റ വഴിയെ ഉള്ളു ഇനീ ,toss ഇടുക ,head വീണാൽ ചുവപ്പ് ,tail വീണാൽ കറുപ്പ്, OK??"
എന്റെ ബുദ്ധിയിൽ വേറെ ഒന്നും തോന്നാത്തത് കൊണ്ടും ,electronic circuits il എനിക്ക് അതീവ ജ്ഞാനം ഉള്ളത് കൊണ്ടും (2 തവണ supply) ഞാൻ toss ഇടാൻ സമ്മതിച്ചു.
അങ്ങനെ ഒരു ഒറ്റ രൂപ എടുത്തു കറക്കി.നോക്കുമ്പോൾ tail അപ്പൊ കറുപ്പ് വയർ തന്നെ,ഞങ്ങൾ ഉറപ്പിച്ചു.
രംഗം 7:അവസാന രംഗം :ഇതിനു പേരില്ല
അങ്ങനെ രണ്ടും കല്പിച്ചു കറുപ്പ് വയർ എടുത്തു transformeril.ഒന്നെകിൽ ഊട്ടി അല്ലേൽ പാസ് മാർക്ക് .സകല ദൈവങ്ങളെയും മനസ്സിൽ ദ്യാനിച്ചു switch boardil connection കൊടുത്തു.വിജയിച്ചാൽ 1000 തേങ്ങ ഗണപതിക്ക് കൊടുക്കാം എന്ന് ഞാനും ,മലയാറ്റൂർ പള്ളി മുട്ടേൽ ഇഴഞ്ഞു കേറിക്കോളം എന്ന് മൂത്താപ്പയും നേർന്നു കൊണ്ട് switch ON ചെയ്തു.
"ബ്ബൂൂൂൂം ,അയ്യോ എന്ന് നിലവിളയും,കറുത്ത പുകയും കൊണ്ട് ലാബ് നിറഞ്ഞു .ലാബിലെ കറന്റ് പോയി,ചുറ്റും ഇരുട്ടും.ഞാൻ നോക്കുമ്പോൾ external ലാബിന്റെ പുറത്തേക്കു ഓടുന്നു.അകെ കരിഞ്ഞ മണവും കറുത്ത പുകയും,പുക കാരണം ചുറ്റും ഉള്ളത് ഒന്നും കാണാൻ വയ്യ.
കുറച്ചു നേരം കഴിഞ്ഞു പുക മാറി ഞങ്ങൾ നോക്കുമ്പോൾ Temperature controlled room automation കത്തി കരിഞ്ഞു ഇരിക്കുന്നു.ഇന്റെർണൽ ആണേൽ ലാബിന്റെ പുറത്തു നിന്നും എത്തി നോക്കുന്നു.
അപ്പോൾ അപ്പുറത്തെ ലാബിൽ നിന്നും ഒരു സർ ഓടി വരുന്നു
സാർ : "എന്ത് പറ്റി ,എന്താ സൌണ്ട് കേട്ടത്"
മാടം :" എനിക്കൊന്നും അറിയില്ല സാർ ,ഇവന്മാർ എന്തോ ചെയ്തതാ "
സാർ നോക്കുമ്പോൾ ഞങ്ങൾ ഈ നാട്ടുകാർ അല്ല എന്ന മട്ടിൽ ഞാനും മൂത്താപ്പയും മാത്രം ലാബിൽ നില്കുന്നു
സാർ ഞങ്ങളോട്: " നീ ഒക്കെ എന്താടാ ചെയ്തെ,3 ലാബിലെ കറന്റ് ആണ് പോയത് ,സൌണ്ട് കേട്ട് എല്ലാ പിള്ളേരും പേടിച്ചു ഇരിക്കുവാ "
ഞാൻ മൂത്തപ്പയോടു പറഞ്ഞു: "എടാ മിക്കവാറും ഇതിന്റെ നഷ്ട പരിഹാരം നമ്മൾ കൊടുക്കേണ്ടി വരും "
ഭാഗ്യത്തിന് main switch on ചെയ്തപ്പോൾ എല്ലാ ലാബിലും current വന്നു.
സാർ ഞങ്ങളെ ,നിനക്ക് ഒക്കെ അറിയാവുന്ന പണി ചെയ്താ പോരെ എന്ന മട്ടിൽ ഒരു നോട്ടം നോക്കീട്ടു നടന്നു പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ഓടിപോയ external തിരികെ വന്നു.ഞങ്ങളെ നോക്കി കുറേ നേരം ചിരിച്ചു .ഞാനും മൂത്താപ്പയും പതിവ് പോലെ "സാർ ,ഞാൻ വീട്ടിലെ ഏക മകൻ ആണ്,എനിക്ക് താഴെ 7 സഹോദരിമാർ ഉണ്ട് ,ഈ ലാബ് പാസ് ആയിട്ടു വേണം എനിക്ക് ജോലി കിട്ടാൻ ,എന്നെ രക്ഷിക്കണം ",എന്ന് പറഞ്ഞു കാലു പിടുത്തം തുടങ്ങി.അങ്ങനെ 80+ വേണ്ട എങ്ങനെ എങ്കിലും പാസ് ആയാൽ മതിയേ എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് Temperature controlled room automationum തൂക്കി ലാബ് വിട്ടു ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു.ഞങ്ങൾക്ക് ഉണ്ടായ ഏക ആശ്വാസം ഈ സമയത്ത് മറ്റാരും അവരുടെ mini project switch boardil കുതിട്ടില്ലാരുന്നു എന്നതാ .അല്ലേൽ അതിനും ഞങ്ങൾ സമാധാനം പറയേണ്ടി വന്നേനെ .അങ്ങനെ വളരെ പോസിറ്റീവ് ആയി ചിന്തിച്ചത് കൊണ്ട് വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല.
ഇതിനടയിൽ ഞങ്ങളുടെ വളരെ "ആത്മാർത്ഥ മിത്രങ്ങൾ" ആയ Sajiyum ,Dasanum ,ലാബിൽ ബോംബ് കൊണ്ട് പൊട്ടിച്ചതിനു POTA നിയമ പ്രകാരം എന്നേം മൂത്തപ്പയെയും പോലീസ് അറസ്റ്റ് ചെയ്തു എന്ന് ഹൊസ്റ്റെലിലും ,collegilum പറഞ്ഞു പരത്തിയതോട് കൂടി എല്ലാം പൂർത്തിആയി .
ശുഭം